ടോക്കിയോ: വീണ്ടും ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയാണ് ബാലിസ്റ്റിക് മിസൈലെന്ന് തോന്നിപ്പിക്കുന്ന മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോന്‍ഗ്യാങിന് വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ കുസോംഗില്‍ പരീക്ഷണം നടത്തിയത്. കഴിഞ്ഞ മാസം രണ്ട് തവണ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നുവെങ്കിലും അവ രണ്ടും പരാജയപ്പെട്ടിരുന്നു.<
കഴിഞ്ഞ വര്‍ഷവും രണ്ട് തവണ ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയിരുന്നു.നിരന്തരമായ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ യു.എന്‍ അടക്കമുള്ള അന്താരാഷ്ട്രസംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയ പരീക്ഷണങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇതിന് മുന്‍പ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments