മുംബൈ: ദിനം പ്രതി ഇന്ത്യക്കാര്‍ രണ്ടര മണിക്കൂര്‍ സ്മാര്‍ട്ട് ഫോണില്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഈ വർഷത്തെ ആദ്യമൂന്ന് മാസത്തെ കണക്കാണിത്. രണ്ട് മണിക്കൂറായിരുന്നു കഴിഞ്ഞ വർഷം ഇതേകാലയളവിൽ ദിനംപ്രതിയുള്ള ആപ്പ് ഉപയോഗം. യു.എസ്, യു.കെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലുള്ളവരെക്കാള്‍ മുന്നിലാണ് ആപ്പ് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ. ശരാശരി ഒന്നരമണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍വരെയാണ് ഈ രാജ്യങ്ങള്‍ ആപ്പ് ഉപയോഗിക്കുന്നത്.
റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഡാറ്റ അനലറ്റിക്കല്‍ കമ്പനിയായ ആപ്പ് ആനിയാണ്. ആഗോള വ്യാപകമായി ഒരു ലക്ഷം കോടി മണിക്കൂറോളമാണ് ആപ്പ് ഉപയോഗത്തിലുണ്ടായ വര്‍ധന. പ്രതിദിനം 10 ആപ്പെങ്കിലും ഉപയോഗിക്കുന്നവരാണ് ബ്രസീല്‍, ചൈന, ഇന്ത്യ എന്നിവിടങ്ങളിലുള്ളവര്‍.
2017ലെ ആദ്യമൂന്ന് മാസത്തെ കണക്കുപ്രകാരം ഇന്ത്യക്കാര്‍ 80ഓളം ആപ്പുകളാണ് സ്മാര്‍ട്ട് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. ഇതില്‍ 40ഓളം ആപ്പുകള്‍ മാസത്തിലൊരിക്കലെങ്കിലും ഉപയോഗിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ ആപ്പുകളാണ് രാജ്യത്ത് ഉപയോഗത്തില്‍ മുന്നിലുള്ളത്.
Post Your Comments