Latest NewsKeralaNews

ഏനാത്ത് പാലം: തകരാർ പരിഹരിച്ചു

അടൂർ: എംസി റോഡിൽ ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടു. ഏനാത്ത് ബെയ്‌ലി പാലത്തിന്റെ ഇരുമ്പു പ്ലേറ്റുകളിൽ ഒന്ന് ഇളകിയതിനെ തുടർന്നാണ് ഗതാഗത കുരുക്ക് ഉണ്ടായത്. സൈന്യത്തിന്റെ നിർദേശ പ്രകാരം കെഎസ്ടിപി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

കുളക്കട ഭാഗത്തു പാലത്തിന്റെ തുടക്കത്തിലെ പ്ലേറ്റുകളിലൊന്നു മുകളിലേക്കു വളഞ്ഞുയർന്നത് കാറിന്റെ അടിവശം കുരുങ്ങിയാണ്. ഇതേതുടർന്ന് ബൈക്കുകൾ മാത്രമാണ് അതുവഴി കടത്തിവിട്ടിരുന്നത്. ഒരു മണിക്കൂറോളം കാറുകളുൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൽ കുരുങ്ങി. സമാന്തര പാതകൾ വഴി വാഹനങ്ങൾ തിരികെവിട്ടാണു കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കിയത്.

പാലത്തിനു തകരാർ സംഭവിച്ചുവെന്ന വാർത്ത ആശങ്കയ്ക്കിടയാക്കി. മുൻപും ഇത്തരത്തിൽ പ്ലേറ്റിനു തകരാർ സംഭവിച്ചിരുന്നു. അന്നു സൈന്യം എത്തിയാണ് തകരാർ പരിഹരിച്ചത്. അടുത്ത ചൊവ്വാഴ്ച വീണ്ടും സൈനികർ അറ്റകുറ്റപ്പണികൾക്കെത്തുമെന്നു കെഎസ്ടിപിയെ അറിയിച്ചിട്ടുണ്ട്. വാഹനങ്ങൾ വേഗ നിയന്ത്രണവും ശ്രദ്ധയും പുലർത്താത്തതാണ് തകരാർ ആവർത്തിക്കപ്പെട്ടതിനു കാരണമെന്ന് അധികൃതർ പറയുന്നു.

shortlink

Post Your Comments


Back to top button