KeralaLatest News

മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഇടനിലക്കാരന്റെ ആവശ്യമില്ലെന്ന് ബിജെപി

തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ബിജെപി. ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായാണ് ബിജെപി രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഗവര്‍ണറുടെ ഇടനില ആവശ്യമില്ലെന്ന് ബിജെപി പറഞ്ഞു.

ഗവര്‍ണര്‍ എന്ന നിലയിലുള്ള ശക്തമായ നടപടികളാണ് ഗവര്‍ണറില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപമിങ്ങനെ…

പിണറായി വിജയന്‍ കേരളാ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് പരാതിയുമായി ഗവര്‍ണറെ സമീപിക്കുന്നത്. ആ പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണറുടെ ഇടനില ആവശ്യമുണ്ടോ? കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്രസ് അറിയാത്തതു കൊണ്ടല്ലല്ലോ ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി പരാതി നല്‍കിയത്.

ഒരു ഗവര്‍ണര്‍ക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികള്‍ ഉണ്ട്. അത് ചെയ്യാന്‍ പറ്റുമോ എന്നതാണ് ചോദ്യം. മറ്റെല്ലാവരെപ്പോലെയും ജീവിക്കാനും സംഘടനാ പ്രവര്‍ത്തനം നടത്താനും കണ്ണൂരിലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button