Latest NewsIndia

ഹോട്ടലുകളില്‍ ബാഹുബലി ബിരിയാണിയും ദേവസേന ചപ്പാത്തിയും

കോയമ്പത്തൂര്‍: ബാഹുബലി ഇപ്പോള്‍ തിയറ്ററില്‍ മാത്രമല്ല ഹോട്ടലുകളിലും തരംഗമാണ്. ഹോട്ടലുകളില്‍ ബാഹുബലി വിഭവങ്ങള്‍ ജനങ്ങളെ ആകര്‍ഷിക്കുകയാണ്. ഇന്ത്യന്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ബാഹുബലി ടു.

ബാഹുബലി എന്ന പേരിലാണ് ഹോട്ടലുകളില്‍ വിഭവങ്ങള്‍ വില്‍പനയ്ക്കുള്ളത്. ചിത്രത്തിന്റെ വിപണനമൂല്യം ഉപയോഗപ്പെടുത്തുകയാണ് ഹോട്ടലുകളുടെ ലക്ഷ്യം. കോയമ്പത്തൂരിലെ ന്യൂ സിദ്ധാപുതൂരിലെ ഹോട്ടലിലാണ് സംഭവം. ബാഹുബലി കോമ്പോസ് എന്ന പേരിലാണ് മെനു.

ബാഹുബലി കോമ്പോയില്‍ മട്ടണ്‍ ബിരിയാണിയും ചിക്കണ്‍ ലോലിപ്പോപ്പും കൂടി 170 രൂപയ്ക്ക് കഴിക്കാം. ബാഹുബലിയിലെ കഥാപാത്രങ്ങളുടെ പേരുവെച്ചും വിഭവങ്ങളുണ്ട്. ബല്ലാലദേവ ചിക്കന്‍ബിരിയാണിയും ചില്ലി ഫിഷും കൂടി 130 രൂപയ്ക്ക് കഴിക്കാം. ദേവസേന ചപ്പാത്തിയും, കട്ടപ്പ മീല്‍സും, അവന്തിക ഫ്രൈഡ് റൈസുമെല്ലാം ഹോട്ടലില്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button