ഭോപ്പാല്‍: രാജ്യത്തെ ആകെമാനം ഞെട്ടിച്ച് മധ്യപ്രദേശില്‍ 12 പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കൂട്ട ആത്മഹത്യ.ഇതില്‍ സഹോദരങ്ങളും ഉള്‍പ്പെടും. മരിച്ചതില്‍ പത്തുപേര്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.10, 12 ക്ലാസുകളിലെ പരീക്ഷാഫലം വന്ന് മണിക്കൂറുകള്‍ക്കകമാണ് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയത്.
മരിച്ചതിൽ 74 ശതമാനം മാര്‍ക്ക് കിട്ടിയ വിദ്യാര്‍ഥിയും ഉണ്ട്. 90 ശതമാനം കിട്ടാത്തതിന്റെ മാനസിക വിഷമമാണ് തന്റെ മകന്റെ ആത്മഹത്യക്കു കാരണമെന്ന് നേഴ്സായ മാതാവ് പറഞ്ഞു. ഈ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് വിഷം കുത്തിവെച്ചാണ്. യഥാക്രമം 12, 10 ക്ലാസുകളില്‍ തോറ്റ രണ്ടു സഹോദരങ്ങൾ സത്‌ന ജില്ലയിലെ രശ്മി (18), സഹോദരന്‍ ദീപേന്ദ്ര (15) എന്നിവരാണ്.
ജബല്‍പുരില്‍ ട്രെയിന്റെ മുന്നിൽ ചാടി 12ാം ക്ലാസില്‍ തോറ്റ ഒരു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.പന്ത്രണ്ടാം ക്ലാസില്‍ 67.87 ശതമാനം വിജയമുണ്ട്.. 72 ശതമാനം പെണ്‍കുട്ടികളും 64.16 ശതമാനം ആണ്‍കുട്ടികളും ജയിച്ചു. പത്താംതരത്തില്‍ 49.86 ആണ് വിജയം. 51.43 ശതമാനം പെണ്‍കുട്ടികളും 48.53 ശതമാനം ആണ്‍കുട്ടികളും ജയിച്ചു
Post Your Comments