NewsIndia

തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയുടെ സ്വന്തം യാത്രാവിമാനം പറക്കാനൊരുങ്ങുന്നു

തദ്ദേശീയമായി നിർമ്മിച്ച യാത്രാവിമാനമായ സരസ് ജൂൺ ആദ്യവാരം പറക്കാനൊരുങ്ങുന്നു. പൊതുമേഖലാ സ്ഥാപനമായ നാഷണൽ എയ്‍റോ സ‍്പേസ് ലാബോറട്ടറിയാണ് സരസിനെ ഒരുക്കിയത്. ഈ മാസം അവസാനത്തോടെ വിമാനത്തിന്‍റെ എഞ്ചിൻ ടെസ്റ്റുകൾ അടക്കമുള്ളവ പൂർത്തിയാകുമെന്നും ജൂൺ ആദ്യവാരത്തോടെ സരസ് പറന്നുയരുമെന്നും നാഷണൽ എയ്റോ സ്പേസ് ലബോറട്ടറീസ് ഡയറക്ടർ ജിതേന്ദ്ര യാദവ് അറിയിച്ചു.

വിമാനങ്ങൾ വാങ്ങുന്നതിന് വിദേശ രാജ്യങ്ങളെ സമീപിക്കണമെന്ന അവസ്ഥയെ മറികടക്കുകയാണ് സരസിലൂടെ ഇന്ത്യയുടെ ലക്ഷ്യം. തദ്ദേശീയമായി യാത്രാവിമാനം നിർമ്മിക്കുക എന്ന ഇന്ത്യയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനായി 29 വർഷം മുൻപുള്ള പദ്ധതിയാണ് കേന്ദ്രസർക്കാർ പൊടി തട്ടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button