ലക്നൗ : യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കം നിലപാട് വ്യക്തമാക്കി യുപി സർക്കാർ. 2007ലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി രാഹുൽ ഭട്നാഗർ അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു. 2007ൽ യുപിയിലുണ്ടായ വർഗീയ കലാപവുമായി ബന്ധപ്പെട്ട് ഏഴു പേരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി വൈകുന്നതിൽ വിശദീകരണം നൽകാൻ യുപി ചീഫ് സെക്രട്ടറിയോട് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർക്കാർ കോടതിയിൽ നിപാട് വ്യക്തമാക്കിയത്. വിവാദമായ പ്രസംഗത്തിന്റെ സിഡിയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന കാരണം പറഞ്ഞാണ് പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചത്.
2007ൽ യോഗി ആദിത്യനാഥ് ഗൊരഖ്പൂർ റെയിൽവേ സ്റ്റേഷന് സമീപം നടത്തിയ പ്രസംഗം കലാപത്തിന് കാരണമായെന്നാണ് പരാതി. കലാപത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയ സംഘമാണ് യോഗിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
Post Your Comments