ഡ്യുവൽ ക്യാമറ സ്മാർട്ട്‌ഫോണുമായി സാംസങ് വരുന്നു. സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് മോഡലായ സാംസങ് ഗ്യാലക്സി 8 ൽ ആദ്യമായി ഡ്യുവൽ ക്യാമറ അവതരിപ്പിക്കുമെന്നാണ് സൂചിപ്പിച്ചിരുന്നത്. പക്ഷെ അതുണ്ടായില്ല. എന്നാൽ, ഉടനെ സാംസങ് അത്തരത്തിൽ ഒരു ഫോൺ അവതരിപ്പിക്കുമെന്ന് ടെക് ലോകത്തെ നിന്നുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചൈനീസ് വെബ്സൈറ്റ് ജിസ്മോ ചൈന പുറത്തു വിട്ട വിവരങ്ങൾ അനുസരിച്ച് സാംസങ് ഗ്യാലക്സി സി 10 സ്മാർട്ട്‌ഫോൺ ഇരട്ട ക്യാമറയോട് കൂടിയാകും അവതരിപ്പിക്കുക. ഈ സ്മാർട്ട് ഫോണിന്റെ പിൻഭാഗത്തിന്റ ചിത്രങ്ങൾ ക്യാമറ എങ്ങനെയായിരിക്കുമെന്ന് വ്യക്തമായ സൂചന നൽകുന്നതാണ്. ചിത്രങ്ങളിൽ പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസർ ദൃശ്യമല്ല. ഇതിൽ നിന്നും ഫിംഗർപ്രിന്റ് സെൻസർ ഹോം ബട്ടണിലാകും എംബഡ് ചെയ്തിരിക്കുന്നതെന്ന് അനുമാനിക്കാം. ഏറ്റവും പുതിയ സ്നാപ് ഡ്രാഗൺ 660 ചിപ്പ് സെറ്റോടു കൂടിയാകും ഗ്യാലക്സി സി 10 എത്തുകയെന്നും റിപ്പോർട്ട് പറയുന്നു.
Post Your Comments