റായ്പൂര്‍ : ഛത്തീസ്ഗഡിലെ പങ്കജൂര്‍ ജില്ലയില്‍ മാവോവാദികളും ബിഎസ്എഫും തമ്മില്‍ ഏറ്റുമുട്ടല്‍. ഏപ്രില്‍ 24 ന് സുക്മ ജില്ലയില്‍ 25 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട മാവോവാദി ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് സൈന്യവും മാവോവാദികളും നേരിട്ട് ഏറ്റുമുട്ടുന്നത്. മാവോവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ലക്ഷ്യമിടുന്ന നടപടിയ്ക്ക് തുടക്കം കുറിച്ചതിന് പിന്നാലെയാണ് വീണ്ടും ആക്രമണം.
സുക്മ ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്ന ഒന്‍പത് പേരെ സിആര്‍പിഎഫ് അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് കഴിഞ്ഞ ദിവസം മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments