കോഴിക്കോട്: കേരളത്തിൽ ജാഗ്രത നിർദേശം. തമിഴ്‌നാട് പോലീസിന് ലഭിച്ച ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്നാണ് കേരളത്തിൽ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. തമിഴ്‌നാട് പോലീസിന് ലഭിച്ച ഇ-മെയില്‍ സന്ദേശത്തിൽ പറയുന്നത് ഇസ്ലാമിക് സ്റ്റേറ്റോ (ഐ.എസ്.) അനുബന്ധസംഘടനകളോ സ്‌ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്നാണ്.
തമിഴ്‌നാട് പോലീസിന് ഇ-മെയില്‍ സന്ദേശമെത്തിയത് പാകിസ്ഥാനിലെ പെഷാവറില്‍ നിന്നാണെന്ന് തമിഴ്‌നാട് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപിന്നാെല നിരീക്ഷണം ശക്തമാക്കാന്‍ തിങ്കളാഴ്ച കേരളത്തിലെ മുഴുവന്‍ സ്റ്റേഷനുകളിലേക്കും പോലീസ് ആസ്ഥാനത്തുനിന്ന് സന്ദേശം നല്‍കി.
മേയ്-ജൂണ്‍ മാസത്തിനുള്ളില്‍ സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരം ലഭിച്ചെന്നും ജാഗ്രത വേണമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. മാത്രമല്ല പ്രത്യേക പരിശോധനകള്‍ തുടരണമെന്നും ജില്ലാ പോലീസ് മേധാവികളോട് നിര്‍ദേശിച്ചു. സന്ദേശം കിട്ടിയതോടെ ചൊവ്വാഴ്ച പുലര്‍ച്ചെവരെ പരിശോധനയും നടന്നു. അതുകൂടാതെ കൊല്ലം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രത്യേക ജാഗ്രതാനിര്‍ദേശം വേണമെന്നും സന്ദേശത്തിലുണ്ട്.
Post Your Comments