ദുബായി: യുഎഇ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ദുബായില്‍ അടക്കം എല്ലാമേഖലയിലും വീട്ടുവാടക നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉടമസ്ഥരില്‍ നിന്ന് കൂടുതല്‍ അനുകൂലമായ കരാറില്‍ ഏര്‍പ്പെടാന്‍ അനുവദിക്കപ്പെടുന്നതിന് പുറമേയാണ് ഇനിയുള്ള മാസങ്ങളിലും വാടക നിരക്ക് കുറയുമെന്ന വാര്‍ത്തകളെത്തുന്നത്.
അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ദുബായി ഫ്രീഹോള്‍ഡ് മേഖലകളിലെ വില്ലകളുടെ വാടക നിരക്ക് 7.9 ശതമാനവും അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക 2.9 ശതമാനവും കുറവ് വന്നിട്ടുണ്ട്.
വില്ലകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ആവശ്യക്കാര്‍ കുറഞ്ഞതോടെ നിരക്ക് കുറവിന്റെ ആനുകൂല്യം ലഭിക്കുന്നത് പ്രവാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. തന്റെ വീട്ടുടമ ഈ വര്‍ഷം വാടക 7,900 ദിര്‍ഹം കുറച്ചതിന്റെ സന്തോഷത്തിലാണ് താനെന്ന് ഇന്ത്യന്‍ പ്രവാസിയായ നടാഷ കസ്ലിവാള്‍ പറഞ്ഞു. വാടകയിനത്തില് കിട്ടിയ കുറവ് കൊണ്ട് കുടുംബത്തിനൊപ്പം ഒരു അവധിക്കാലം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് താനെന്ന് വീട്ടമ്മയായ നടാഷ പറഞ്ഞു. 1,62,000 ദിര്‍ഹമായിരുന്ന വാര്‍ഷിക വാടകയില്‍ നിന്നാണ് 7,900 ത്തിന്റെ കുറവ് നല്‍കിയത്. ഇതുപോലെ പല പ്രവാസികള്‍ക്കും വാടക കഴിഞ്ഞവര്‍ഷത്തേതില്‍ നിന്ന് കുറയാന്‍ തുടങ്ങിയിട്ടുണ്ട്.
വാടക കുറയാന്‍ തുടങ്ങിയതോടെ കടുതല്‍ സൗകര്യങ്ങളുള്ള വില്ലകളിലേക്കും അപ്പാര്‍ട്ട്‌മെന്റുകളിലേക്കും മാറാനുള്ള ശ്രമത്തിലാണ് മലയാളികളടക്കമുള്ള മിക്ക പ്രവാസികളും.
Post Your Comments