ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിയുടെ കൊളോമ്പോ സന്ദർശന വാർത്തകളിൽ നിറഞ്ഞിരിക്കുന്നത് കടന്നൽകൂട്ടമാണ്. നരേന്ദ്ര മോദിയുടെ സന്ദർശനത്തെത്തുടർന്ന് കൊളോമ്പോയിലെ തേയിലത്തോട്ടങ്ങളിലെ കടന്നലുകളെ കൂട്ടമായി കുടിയൊഴിപ്പിച്ച് വിടുകയാണ്.
കൊളോമ്പോയിൽ നടക്കുന്ന ബുദ്ധപൂർണിമയിൽ പങ്കെടുക്കാൻ പതിനൊന്നാം തീയതിയാണ് മോദി ശ്രീലങ്കയിലേക്ക് യാത്രതിരിക്കുന്നത്. 12 മുതൽ 14 വരെ ശ്രീലങ്കൻ സന്ദർശനം. ഇതിനിടയ്ക്ക് തേയിലത്തോട്ടങ്ങൾ സന്ദർശിക്കുന്ന മോദിക്ക് യാതൊരു ബുദ്ധിമുട്ടും വരാതെ നോക്കാനാണ് കടന്നലുകളെ കുടിയൊഴിപ്പിക്കുന്നത്.
ബി പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ എന്ന സ്വകാര്യ കമ്പനിയെയാണ് കടന്നലുകളെ പിടികൂടാൻ ചുമതലപ്പെടുത്തിയത്. കുടിയൊഴിപ്പിച്ച കടന്നലുകളെ സമീപത്തുള്ള കാട്ടിലേക്കാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്.
കൊളോമ്പോയിൽ 100 ലധികം രാജ്യങ്ങളിൽ നിന്നായി 400 അതിഥികൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര ബുദ്ധമത സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ബുദ്ധ ക്ഷേത്രങ്ങളിലും സന്ദർശനം നടത്തും.
Post Your Comments