ലോകത്തിലെ ഏറ്റവും ചെറിയ 4ജി സപ്പോര്‍ട്ടുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോൺ എത്തുന്നു. വലിപ്പം കൂടുന്നത് പൊതു പ്രവണതയായ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് വലിപ്പക്കുറവുകൊണ്ട് ശ്രദ്ധേയമാവുകയാണ് ചൈനീസ് കമ്പനിയായ യുനിഹെര്‍ട്‌സിന്റെ ജെല്ലി. മറ്റു സ്മാർട്ഫോണിനെ അപേക്ഷിച്ച് ജെല്ലിയുടെ വലിപ്പം വെറും 2.45 ഇഞ്ച് മാത്രമാണ്. വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഫീച്ചറുകളില്‍ കമ്പനി യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറായിട്ടില്ല.
ആന്‍ഡ്രോയിഡ് നോഗട്ട് 7.0ല്‍ പ്രവര്‍ത്തിക്കുന്ന ജെല്ലിയുടെ വില 100 ഡോളറിന്(ഏകദേശം 6400 രൂപ) അടുത്താകുമെന്നാണ് കരുതപ്പെടുന്നത്. 240*432 പിക്‌സലാണ് സ്‌ക്രീന്‍ റെസൊല്യൂഷന്‍. ജെല്ലി, ജെല്ലി പ്രോ എന്നീ രണ്ട് മോഡലുകളാണ് വിപണിയിലെത്തുക. ജെല്ലിക്ക് ഒരു ജിബി റാമും 8 ജിബി സ്‌റ്റോറേജ് സ്‌പേസും പ്രോയ്ക്ക് രണ്ട് ജിബി റാമും 16 ജിബി സ്റ്റോറേജ് സ്‌പേസുമാണുള്ളത്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ വര്‍ധിപ്പിക്കാനാകും. 950എംഎഎച്ചിന്റെ എടുത്തുമാറ്റാവുന്ന ബാറ്ററിയാണ് ഫോണിലുണ്ടാവുക.
സാധാരണ ഉപയോഗത്തില്‍ മൂന്ന് ദിവസവും സ്റ്റാന്‍ഡ് ബൈ ആയി ഏഴ് ദിവസം വരെയും ചാര്‍ജ്ജ് നില്‍ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. രണ്ട് എംപിയുടെ മുന്‍ക്യാമറയും എട്ട് എംപിയുടെ പിന്‍കാമറയുമാണ് ജെല്ലിയിലുണ്ടാവുക. ഇരട്ട സിം കാര്‍ഡുകളും ജിപിഎസും ജെല്ലിയിലുണ്ട്.
2016ഏപ്രില്‍ മുതല്‍ ജെല്ലി സ്മാര്‍ട്ട് ഫോണിന്റെ ആശയം കേള്‍ക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് ജെല്ലിയുടെ മോഡല്‍ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ചത്. ചൈനീസ് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ യുണിഹെട്‌സ് 2017 ആഗസ്‌തോടെ ജെല്ലിയുമായി വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
Post Your Comments