തിരുവനന്തപുരം : നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ വസ്ത്രമഴിച്ചു പരിശോധിച്ച സംഭവത്തിൽ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
വനിതാ പൊലീസ് വിദ്യാർഥിനികളുടെ രക്ഷിതാക്കളെ കണ്ട് മൊഴിയെടുക്കും. പ്രശ്നങ്ങൾക്കു കാരണം സിബിഎസ്ഇ കൊണ്ടുവന്ന ഡ്രസ്കോഡാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെയും പരാതി അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ പരിശോധനയുടെ പേരിൽ നടന്ന നടപടി വിദ്യാർഥികൾക്ക് അനാവശ്യമായ മാനസികാഘാതമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ നിയമസഭയൊന്നാകെ പ്രതിഷേധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
Post Your Comments