Latest NewsInternational

നവാസ് ഷെരീഫിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അല്‍ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദനില്‍ നിന്നും പണം സ്വീകരിച്ചതായി വെളിപ്പെടുത്തല്‍. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മുന്‍ ചാരന്‍ ഖാലിദ് ഖവാജയുടെ ഭാര്യ ഷമാമ ഖാലിദ എഴുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നവാസ് ഷെരീഫിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ് വ്യക്തമാക്കി. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം ഇമ്രാന്‍ ഖാന്‍ നവാസ് ശെരീഫിനെതിരെ കോടതിയില്‍ പോകുമെന്ന് തെഹ്രീക് ഇ ഇന്‍സാഫ് വക്താവ് വ്യക്തമാക്കി.

രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചതിനും വിദേശിയുമായി ഗൂഢാലോചന നടത്തിയതിനുമെതിരെയാണ് കോടതിയെ സമീപിക്കുന്നതെന്ന് തെഹ്രീക് ഇ ഇന്‍സാഫ് വക്താവ് ഫവാദ് ചൗധരി പറഞ്ഞു. ഭീകരവാദം പ്രോത്സാഹിപ്പിക്കാന്‍ 1980കളുടെ അവസാനം നവാസ് ശെരീഫ് ലാദനില്‍ നിന്നും പണം വാങ്ങിയെന്നാണ് ഷമാമ ഖാലിദയെഴുതിയ ഖാലിദ് ഖവാജ ശഹീദ് ഇ അമന്‍ എന്ന പുസ്തകത്തില്‍ പറയുന്നത്. 1989 ല്‍ ബേനസീര്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഈ പണത്തിന്റെ ഒരു ഭാഗം വിനിയോഗിച്ചതായും പുസ്തകത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button