Latest NewsKerala

കെപിസിസി അധ്യക്ഷ സ്ഥാനത്തെ കുറിച്ച് ഹൈക്കമാന്‍ഡ്‌

ന്യൂ​ഡ​ല്‍​ഹി : കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി എം.​എം.​ഹ​സ​ന്‍ തു​ട​രുമെന്ന് ഹൈക്കമാന്‍ഡ്. ഹ​സ​നെ അ​ധ്യ​ക്ഷ​നാ​യി നി​ല​നി​ര്‍​ത്തു​ന്ന​തി​നു​ള്ള ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശ​ത്തി​ന് പാ​ര്‍​ട്ടി​യി​ല്‍ വ​ലി​യ എ​തി​ര്‍​പ്പു​യ​ര്‍​ന്നി​ല്ലെ​ന്നാ​ണു സൂ​ച​ന. എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളും ഐ​ഗ്രൂ​പ്പി​ലെ ഏ​താ​നും നേ​താ​ക്ക​ളും നീ​ക്ക​ത്തെ പി​ന്തു​ണ​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രും ഹ​സ​നു പി​ന്തു​ണ ന​ല്‍​കി. മു​തി​ര്‍​ന്ന നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി​യും ഹ​സ​നെ പി​ന്തു​ണ​ച്ചു.

അ​ടി​ക്ക​ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ മാ​റ്റു​ന്ന​ത് പാ​ര്‍​ട്ടി​ക്കു ഗു​ണം ചെ​യ്യി​ല്ലെ​ന്ന ആ​ന്‍റ​ണി​യു​ടെ നിര്‍​ദേ​ശ​വും പാ​ര്‍​ട്ടി സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്ത് ഹ​സ​നെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു നി​ല​നി​ര്‍​ത്താ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ ഹ​സ​നെ അ​ധ്യ​ക്ഷ​നാ​ക്കി നി​ല​നി​ര്‍​ത്താ​നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​മെ​ന്ന് കേരളത്തിന്റെ ചു​മ​ത​ല​യു​ള്ള ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി മു​കു​ള്‍ വാ​സ്നി​ക് വ്യ​ക്ത​മാ​ക്കി. വി.​എം.​സു​ധീ​ര​നു പ​ക​ര​ക്കാ​ര​നാ​യാ​ണ് ഹ​സ​ന്‍ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് താ​ത്കാ​ലി​ക ചു​മ​ത​ല​യി​ല്‍ എ​ത്തു​ന്ന​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button