കോട്ടയം: എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ചപ്പോൾ ലഭിച്ചത് പൊടിഞ്ഞ നോട്ട്. നഗരത്തിലെ എടിഎമ്മില്‍ നിന്നും 5000 രൂപ പിന്‍വലിച്ചപ്പോഴാണ് 2000 ന്റെ പൊടിഞ്ഞ നോട്ട് കിട്ടിയത്. പൊടിഞ്ഞ നോട്ട് മാറാനായി എടിഎമ്മിന്റെ ബാങ്കിന്റെ ശാഖയെ സമീപിച്ചപ്പോള്‍ അധികൃതര്‍ കയ്യൊഴിഞ്ഞു. കഴിഞ്ഞ ദിവസം പൊടിഞ്ഞ നോട്ട് കിട്ടിയത് കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശിക്കാണ് . കോട്ടയത്തെ നാഗമ്പടത്തെ പൊതുമേഖലാ ബാങ്കിന്റെ എടിഎമ്മിലായിരുന്നു സംഭവം.
നോട്ടുമായി ശാഖയെ സമീപിച്ചപ്പോള്‍ കോട്ടയം ടൗണ്‍ ബ്രാഞ്ചിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും അവിടെയെത്തിയപ്പോള്‍ അവിടുത്തെ അവിടുത്തെ ഉന്നതാധികാരിയും കൈമലര്‍ത്തി. മുഷിഞ്ഞ നോട്ടുകള്‍ മാറിക്കൊടുക്കാന്‍ ആര്‍ബിഐ നിര്‍ദേശമുണ്ടെങ്കിലും കീറിയതും പൊടിഞ്ഞതുമായ നോട്ടുകള്‍ മോറി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാട്. റിസര്‍വ് ബാങ്കിന്റെ ഓഫീസില്‍ ചെന്നാല്‍ പണം മാറാമെന്നും ഇതിന് അപേക്ഷ നല്‍കാനും വിദഗ്‌ദോപദേശവും നല്‍കി.
കഴിഞ്ഞ ശനിയാഴ്ചയയാണ് സംഭവം നടന്നത്. ഇയാൾ തിങ്കളാഴ്ചയാണ് നോട്ട് മാറാന്‍ എത്തിയത്. നിലവില്‍ നോട്ടു മാറിയെടുക്കണമെങ്കില്‍ കൊച്ചിയിലോ തിരുവനന്തപുരത്തോ പോകേണ്ട ഗതികേടിലാണ് ഇടപാടുകാരനായ കോട്ടയം എസ് എച്ച് മൗണ്ട് സ്വദേശിയായി ശശികുമാര്‍.
Post Your Comments