തിരുവനന്തപുരം : കോട്ടയം സംഭവത്തില്‍ കെ.എം.മാണിക്കും കേരള കോണ്‍ഗ്രസ് എമ്മിനുമെതിരായ നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കോണ്‍ഗ്രസ്. മാണിക്കും കേരളാ കോണ്‍ഗ്രസിനുമെതിരെ കോട്ടയം ഡി.സി.സി പാസാക്കിയ പ്രമേയത്തിന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ കരാറിനെ അട്ടിമറിച്ച് സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. മാണി, ജോസ് കെ.മാണി എന്നിവരുമായി ഒരു ബന്ധവും പാടില്ലെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടി പങ്കെടുത്ത കോട്ടയം ഡിസിസി നേരത്തേ പ്രമേയം പാസാക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാണി കൊടിയ വഞ്ചനയാണ് കാട്ടിയതെന്ന് കെ.പി.സി.സി ഇടക്കാല അധ്യക്ഷന്‍ എം.എം.ഹസന്‍ ആരോപിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമായിരുന്നു ഹസന്‍ മാണിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. കോട്ടയത്തെ കോണ്‍ഗ്രസിനെതിരായ നീക്കത്തിനു പിന്നില്‍ ജോസ് കെ. മാണിയാണ്. ഇതിനു കെ.എം. മാണിയുടെ പിന്തുണയുണ്ടായിരുന്നു. മണി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ഇതാണെന്നും ബാക്കി കാര്യങ്ങള്‍ യു.ഡി.എഫ് യോഗത്തില്‍ തീരുമാനിക്കുമെന്നും ഹസന്‍ പറഞ്ഞു.
Post Your Comments