ന്യൂഡല്‍ഹി: അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. കെജ്രിവാള് ട്വിറ്ററിലൂടെയാണ് ഇത് അറിയിച്ചത്.ഇന്ന് ഉച്ചക്ക് റാങ്കുമാനിക്കാന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്.ഇതിനിടെ കപിൽ മിശ്രയുടെ ആരോപണത്തിനെതിരെ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത രംഗത്തെത്തി. തന്റെ സഹോദരൻ ജീവിച്ചിരിപ്പില്ലെന്നും കപിൽ മിശ്ര ആരോ എഴുതിയ തിരക്കഥ വായിക്കുകയാണെന്നും അവർ ട്വീറ്റ് ചെയ്തു.
ഭാര്യാ സഹോദരന്റെ 50 കോടി വരുന്ന അനധികൃത ഭൂമിയിടപാട് കെജ്രിവാള് നിയമാനുസൃതമാക്കിയെന്നായിരുന്നു കപിൽ മിശ്രയുടെ ഒരു ആരോപണം.ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന വാട്ടര്‍ ടാങ്ക് പദ്ധതിയില്‍ 400 കോടിയുടെ അഴിമതി പ്രശ്നത്തിൽ ആരോഗ്യ-പൊതുമരാമത്ത് മന്ത്രി സത്യേന്ദ്ര ജയിന് കെജ്രിവാളിന് രണ്ടുകോടി കൈക്കൂലി നല്‍കുന്നത് താൻ നേരിൽ കണ്ടുവെന്നും കപിൽ മിശ്ര പറഞ്ഞിരുന്നു.കപില്‍ മിശ്ര നല്കിയ പരാതി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ തിങ്കളാഴ്ച ഡല്‍ഹി െപാലീസിന് കീഴിലുള്ള അഴിമതി വിരുദ്ധസേനക്ക് കൈമാറിയിരുന്നു.
Post Your Comments