Latest NewsKerala

സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വമര്‍ശിച്ച് ചെന്നിത്തല

തിരുവനന്തപുരം : ടി.പി.സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെന്‍കുമാറിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് പിഴയൊടുക്കാനല്ല സംഭാവന നല്‍കാനാണ് കോടതി പറഞ്ഞതെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അത് ജനങ്ങളുടെ തുക കൊണ്ട് കൊടുക്കരുതെന്നും അപമാനഭാരം കൊണ്ട് ഓരോ വ്യക്തിയുടെയും തല താഴുന്ന സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് പിഴ ചുമത്തി എന്ന തരത്തില്‍ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും ബാലനീതി പ്രവര്‍ത്തനങ്ങള്‍ക്കായി തുക നല്‍കാനാണ് കോടതി നിര്‍ദേശിച്ചതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. സെന്‍കുമാറിന്റെ കേസ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇതിന് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല.

shortlink

Related Articles

Post Your Comments

Related Articles


Back to top button