KeralaLatest NewsNews

സെന്‍കുമാറിന് കൂടിക്കാഴ്ച അനുവദിച്ചത് മൂന്നാമത്തെ ദിവസം : താഴെയുള്ള തച്ചങ്കരി പലതവണ കണ്ടു കഴിഞ്ഞു

തിരുവനന്തപുരം: സുപ്രീം കോടതി വിധി പ്രകാരം ഡി ജി പിയായി പുനര്‍ നിയമനം ലഭിച്ച ടി പി സെന്കുമാറിന് മൂന്നാമത്തെ ദിവസം ആണ് മുഖ്യമന്ത്രിയുമായി അനുവദിച്ചത്. എന്നാല്‍ ഹെഡ് ക്വാർട്ടേഴ്‌സ് എഡിജിപിയായി നിയമിതനായ ടോമിൻ തച്ചങ്കരിയുമായി പലതവണ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. എന്നാൽ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട മറ്റ് ചർച്ചകൾ മുഖ്യമന്ത്രി നടത്തുകയും ചെയ്തു.
 
സെൻകുമാറിനു നിയമനം നൽകിയ വെള്ളിയാഴ്ച രാത്രി ചീഫ് സെക്രട്ടറി നളിനി നെറ്റോയും മുൻ ഡിജിപിയും വിജിലൻസ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്‌റയും ക്ലിഫ് ഹൗസിൽ പോയി മുഖ്യമന്ത്രിയെ കണ്ടു. പിണറായിയുടെ അതിവിശ്വസ്തനായ തച്ചങ്കരിയുമായി അനൗദ്യോഗിക സംഭാഷണവും മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. എന്നാൽ വിവാദങ്ങൾക്കൊന്നും ഇല്ലെന്ന നിലപാടിലാണ് സെൻകുമാർ.
 
മുഖ്യമന്ത്രി സമയം തന്നിട്ടുണ്ടെന്നും ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന സൂചനയാണ് ഡിജിപി ഓഫീസും നൽകുന്നത്. പൊലീസ് നവീകരണത്തിനാകും സെൻകുമാറിന്റെ ശ്രമം. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും ശ്രദ്ധിക്കും. ഇനിയുള്ള രണ്ട് മാസം സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നാണ് സെൻകുമാർ നൽകുന്ന സൂചന.
 
നിയമസഭയിലും മറ്റും നൽകുന്ന ഉത്തരങ്ങൾ കൃത്യമായിരിക്കണമെന്നു ഡിജിപി: ടി.പി. സെൻകുമാർ ഇന്നലെ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. ചുമതലയേറ്റെടുത്ത ദിവസം തന്നെ അദ്ദേഹം പൊലീസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു നൽകിയ മറുപടികൾ പരിശോധിച്ചിരുന്നു.
 
അവ്യക്തവും പൂർണമല്ലാത്തതുമായ മറുപടികളാണു നൽകിയിരിക്കുന്നതെന്നു മനസ്സിലാക്കിയാണു പ്രത്യേക നിർദ്ദേശം നൽകിയത്. പൊലീസിന്റെ മേഖലാ യോഗങ്ങളിൽ മുഖ്യമന്ത്രി നൽകിയ നിർദ്ദേശവും നടപ്പാക്കും. എന്നാൽ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയുടെ നിർദ്ദേശമൊന്നും പൊലീസ് ആസ്ഥാനം പരിഗണിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button