KeralaLatest News

കണ്ണൂരിലെ പുലി ; ഒരാള്‍ നിരീക്ഷണത്തില്‍

കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തില്‍ ഇറങ്ങി ഭീതി സൃഷ്ടിച്ച പുലി വളര്‍ത്തു പുലിയെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ നിരീക്ഷണത്തില്‍. നാട്ടുകാരില്‍ നിന്നും ലഭിച്ചിട്ടുള്ള ചില സൂചനകളുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെ സമ്പന്നനായ ഒരാളെയാണ് പോലീസ് നിരീക്ഷിച്ചു വരുന്നത്. വളര്‍ത്തുമനുഷ്യനുമായി ഇണങ്ങിക്കഴിഞ്ഞ പുലിയാണ് പിടിയിലായിട്ടുള്ളത് എന്നതിന് നിരവധി തെളിവുകളാണ് വനപാലകര്‍ ചൂണ്ടിക്കാട്ടുന്നത്. ജീവനുള്ള ആടിനേയും മുയലിനേയും നല്‍കിയെങ്കിലും അവയൊന്നും ഈ പുലിക്കു വേണ്ട. ഇതോടാപ്പം ഷാംപു ഉപയോഗിച്ചു കുളിപ്പിച്ചതിന്റെ ലക്ഷണങ്ങളും കാണുന്നുണ്ട്. പുലിയെ പരിശോധിച്ച വെറ്ററിനറി സര്‍ജന്‍ ഡോ. കെ. ജയകുമാറാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുള്ളത്.

ജീവനുള്ള ആടിനേയും മുയലിനേയും പുലിക്കു ഭക്ഷണമായി നല്‍കിയെങ്കിലും കൊന്നു തിന്നില്ലെന്നും പുലിയെ ഷാംപു ഉപയോഗിച്ചു കുളിപ്പിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുനുഷ്യര്‍ക്കൊപ്പം വളര്‍ന്നതിന്റെ ലക്ഷണങ്ങളാണ് പുലി പ്രകടിപ്പിക്കുന്നത്. കാട്ടില്‍ ജീവിച്ചു പരിചയമില്ലാത്ത പുലിയെ കാട്ടിലേയ്ക്കു തുറന്നുവിടാനാകില്ലെന്നും ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് തായത്തെരുവിലെ ജനവാസകേന്ദ്രത്തില്‍ കണ്ട പുലിയെ മയക്കുവെടി വെച്ചു പിടികൂടിയത്. പിന്നാലെ പുലിയെ നെയ്യാര്‍ മൃഗസംരക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button