
മുംബൈ: തികച്ചും അവിസ്മരണീയ ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് രംഗത്ത്. 889 രൂപയുടെ അടിസ്ഥാന നിരക്ക് മാത്രം നല്‍കി യാത്ര ചെയ്യാനുള്ള പദ്ധതിയാണ് ഇന്‍ഡിഗോയുടെ സര്‍പ്രൈസ്.
ഇന്‍ഡിഗോയുടെ സമ്മര്‍ സ്‌പെഷല്‍ ഓഫര്‍ പദ്ധതിയില്‍ വെറും 889 രൂപ അടിസ്ഥാന നിരക്കില്‍ ആഭ്യന്തര യാത്രകള്‍ നടത്താന്‍ കഴിയും. സാധിക്കുന്ന ഓഫറാണ് കന്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് പത്തിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍.
മുംബൈ-ഗോവ, അഹമ്മദാബാദ്-മുംബൈ, ചെന്നൈ-പോര്‍ട്ട് ബ്ലെയര്‍, ഗോഹട്ടി- ഹൈദരാബാദ്, മുംബൈ-ഗോഹട്ടി, ജമ്മു-അമൃത്സര്‍, ഡല്‍ഹി- ഉദയ്പൂര്‍, കോല്‍ക്കത്ത-അഗര്‍ത്തല തുടങ്ങിയ ആഭ്യന്തര റൂട്ടുകളില്‍ ഈ അടിസ്ഥാന നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും.
ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു.
Post Your Comments