വാഷിങ്ടണ്‍ : അപൂര്‍വ്വ സൂര്യഗ്രഹണത്തോടുബന്ധിച്ച് പ്രത്യേകതയുള്ള സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു. നിറം മാറുന്ന സ്റ്റാമ്പുകള്‍ പുറത്തിറക്കാന്‍ യുഎസ് തപാല്‍ വകുപ്പാണ് തയ്യാറെടുക്കുന്നത്. തൊടുമ്പോള്‍ സൂര്യഗ്രഹണത്തിന്റെ ചിത്രം മാറി ചന്ദ്രന്റെ ചിത്രമാകുന്ന സ്റ്റാമ്പാണിത്. യു.എസില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള സ്റ്റാമ്പ് പുറത്തിറക്കുന്നത്.
ആഗസ്റ്റ് 21ന് അപൂര്‍വ ആകാശക്കാഴ്ചക്കാണ് യു.എസ് സാക്ഷ്യംവഹിക്കുക. 38 വര്‍ഷത്തിനുശേഷം ആദ്യമായി ചന്ദ്രന് പൂര്‍ണമായി സൂര്യനെ മറയ്ക്കും. കുറച്ച് മിനിറ്റുകള്‍ മാത്രമാണ് പൂര്‍ണസൂര്യഗ്രഹണം ദൃശ്യമാവുക. രണ്ടു ചിത്രപാളികള് അടങ്ങിയ സ്റ്റാമ്പ് നിര്‍മിച്ചത് ഗ്രാഫിക് ഡിസൈനര്‍ അന്റോണിയോ അല്കലയാണ് . 2006ല്‍ ലിബിയയില്‍ ദൃശ്യമായ സൂര്യഗ്രഹണത്തിന്റെ ചിത്രമാണ് ഒന്ന്.
കറുത്തവട്ടത്തില് തൊടുമ്പോള്‍ അത് പൂര്ണചന്ദ്രന്റെ ചിത്രമായി മാറും. പ്രത്യേക മഷിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാമ്ബിെന്റ പിറകു വശത്ത് 14 യു.എസ് സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന സൂര്യഗ്രഹണത്തിന്റെ ചിത്രമാണുള്ളത്.
Post Your Comments