Latest NewsKeralaNews

കണ്ണൂരിൽ നിന്ന് പിടിച്ച പുലിയെകുറിച്ചു ള്ള വിവരങ്ങൾ അറിഞ്ഞ് വനം വകുപ്പ് ഞെട്ടി

 

കണ്ണൂർ:  കണ്ണൂരില്‍ നിന്നും പിടിച്ച പുലിയെ വീട്ടില്‍ വളര്‍ത്തിയതാണെന്ന സംശയം ബലപ്പെടുന്നു.പുലിയെ പരിശോധിച്ച വെറ്ററിനറി സര്‍ജന്‍ ഡോ.കെ.ജയകുമാറിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുലി വീട്ടിൽ ആരോ ഇണക്കി വളർത്തിയതാണെന്ന സംശയം ഉയർന്നത്. കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് തായത്തെരുവിലെ ജനവാസകേന്ദ്രത്തില്‍ കണ്ട പുലിയെ മയക്കുവെടി വെച്ചു പിടികൂടിയത്.

പിന്നീട്  പുലിയെ നെയ്യാര്‍ മൃഗസംരക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റി. പുലിക്ക് ജീവനുള്ള ആടിനെയും മുയലിനെയും ഒക്കെ നൽകിയെങ്കിലും അവയോടു സൗഹൃദപരമായി ആണ് പുലി ഇടപെട്ടത്. മലപ്പുറത്തുള്ള ആരോ വളർത്തിയിരുന്ന പുലിയെ കാട്ടിൽ ഉപേക്ഷിച്ചതാവാം എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

കാട്ടില്‍ ജീവിച്ചു പരിചയമില്ലാത്ത പുലിയെ കാട്ടിലേയ്ക്കു തുറന്നുവിടാനാകില്ലെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. പുലിയെ ഷാമ്പൂ ഉപയോഗിച്ച് കുളിപ്പിച്ചതായും തെളിഞ്ഞിട്ടുണ്ട്.സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് പുലിയെ പിടികൂടിയ പ്രദേശത്തുള്ള വീടുകളില്‍ ചെന്ന് വനം വകുപ്പ് അന്വേഷണം നടത്തുകയും പുലിയെ ആരെങ്കിലും വളര്‍ത്തിയതാണോ എന്ന കാര്യത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button