മുഖക്കുരുവിനെ സ്ത്രീകളുടെ പ്രശ്‌നമായാണ് പലരും കാണുന്നത്. എന്നാൽ ചില പുരുഷന്മാരിലും മുഖക്കുരു ധാരാളമായി കണ്ടുവരാറുണ്ട്. അൽപ്പം ശ്രദ്ധിച്ചാൽ ഇത് അകറ്റാവുന്നതാണ്. ദിവസം മൂന്നു നാലു തവണ മുഖം കഴുകാം. സോപ്പ് ഉപയോഗിക്കാതിരിക്കുന്നതായിരിക്കും നല്ലത്. മുഖം കഴുകുന്നതിലൂടെ സ്‌കിന്നിന് ഊർജ്ജം ലഭിക്കുകയും മുഖത്തെ അഴുക്കും മറ്റും നീക്കം ചെയ്യാനും സഹായിക്കും.
മുഖം കഴുകാന്‍ പുരുഷന്മാരുടെ ഫേസ്‌വാഷ് ഉപയോഗിക്കുന്നതാണ് ഉത്തമം. പ്രകൃതിദത്ത മൂലികകളുള്ള ഫേസ്‌വാഷ് ആയാൽ നന്ന്. ദിവസവും ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ഇത് സ്‌കിന്നിനെ അകമേ നിന്നും വൃത്തിയാക്കും. മുഖക്കുരു പൊട്ടിക്കുകയോ ഇടയ്ക്കിടെ സ്പര്‍ശിക്കുകയോ ചെയ്യരുത്. ഇത് പാടുകള്‍ വരാന്‍ കാരണമാകും. ഷേവ് ചെയ്യുന്നവർ ഗുണമേന്മയുള്ള ഇലക്ട്രിക് ഷേവറാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തണം.
Post Your Comments