Latest NewsKerala

മലയാളി ഡോക്ടര്‍ യുഎസില്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത

മാവേലിക്കര: മലയാളി ഡോക്ടര്‍ യുഎസില്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. മാവേലിക്കര സ്വദേശിയായ ഡോ. രമേശ്കുമാറിനെയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വംശീയാക്രമണമാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ബന്ധുക്കള്‍ക്ക് സംശയമുണ്ടെന്നാണ് പറയുന്നത്.

വിദ്വേഷ കൊലപാതകമാണ് നടന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതോടെ അന്വേഷണത്തിന്റെ വഴി മാറുകയാണ്. കാറിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയിലായിരുന്നു. മരിച്ച ദിവസം ഡോക്ടര്‍ ആശുപത്രിയില്‍ എത്തിയിരുന്നില്ല. മകനെ കാണാതായപ്പോള്‍ ഡോക്ടറായ അച്ഛന്‍ നിരവധി തവണ ഫോണില്‍ വിളിച്ചു കിട്ടിയില്ല.

ഫ്‌ളാറ്റിലെത്തിയപ്പോള്‍ കാണാതായതിനെ തുടര്‍ന്നാണ് അച്ഛന്‍ പോലീസില്‍ പരാതി നല്‍കുന്നത്. അന്വേഷണത്തില്‍ മിഷിഗണില്‍ ദേശീയ പോതയോരത്തെ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്‍സീറ്റില്‍ വെടിയേറ്റ മൃതദേഹമാണ് കാണാന്‍ സാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button