KeralaLatest NewsNews

വീട്ടില്‍ നിറയെ വീട്ടമ്മയുടെ കാമുകന്മാര്‍; ശല്യം സഹിക്കാനാവാതെ പറക്കമുറ്റാത്ത മക്കള്‍ വീടുവിട്ടിറങ്ങി

കല്ലമ്പലം•വീട്ടമ്മയുടെ കാമുകന്മാരുടെ ശല്യം സഹിക്കാനാവാതെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കള്‍ വീടുവിട്ടിറങ്ങി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. 9 വയസുള്ള ആണ്‍കുട്ടിയും 7 ഉം 5 ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളുമാണ് അമ്മയുടെ വഴിവിട്ടപോക്കില്‍ മനംനൊന്ത് അയല്‍വാസിയുടെ സഹായത്തോടെ കൊല്ലം ജനസേവയില്‍ അഭയം തേടിയത്.

കല്ലമ്പലത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതിയും കുട്ടികളും. യുവതിയുടെ ഇടപാടുകാര്‍ കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ നേരത്തെ കുട്ടികളെ ജനസേവയിലാക്കിയിരുന്നു. വേനലവധിയ്ക്ക് കുട്ടികളെ വീട്ടിലേക്ക് കൊണ്ട് വന്നപ്പോഴാണ് വീണ്ടും മാതാവിന്റെ കാമുകന്മാരുടെ ഉപദ്രവമുണ്ടായത്. തുടര്‍ന്ന് അയല്‍വാസികള്‍ ഇടപെട്ട് കുട്ടികളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം ജനസേവയിലേക്ക് കൊണ്ട് പോകുകയായിരുന്നു.

shortlink

Post Your Comments


Back to top button