തിരുവനന്തപുരം: തന്നെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ച ഉത്തരവ് വായിച്ചു നോക്കിയ ശേഷം ചുമതലയേല്‍ക്കുന്നത് സംബന്ധിച്ച് പറയാമെന്ന് ഡി.ജി.പി: ടി.പി.സെന്‍കുമാര്‍ പറഞ്ഞു. ഞാനെങ്ങും പോകില്ല. ഇവിടേക്ക് തന്നെ വരും. ഉത്തരവ് കൈയില്‍ കിട്ടി അത് വായിച്ചു നോക്കട്ടെ.
എന്നിട്ട് സ്ഥാനമേല്‍ക്കുന്നതിനെ കുറിച്ച് തീരുമാനിക്കാം. തന്റെ ചുമതല ആര്‍ക്ക് കൈമാറണമെന്നും അപ്പോള്‍ പറയാം – സെന്‍കുമാര്‍ പറഞ്ഞു. പതിനൊന്നു മാസത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് സുപ്രീംകോടതി ഉത്തരവ് പ്രകാരം സെന്‍കുമാറിനെ സര്‍ക്കാര്‍ വീണ്ടും ഡി.ജി.പിയായി നിയമിച്ചത്. ഡി.ജി.പിയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതിനോട് ഐ.എം.ജിയില്‍ വച്ച് മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments