അബുദാബി: ഫൈവ് ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് വിജയകരമായി പരീക്ഷിച്ചതോടെ യുഎഇയില്‍ വൈകാതെ ഇനി 5ജി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാകും. സാങ്കേതികവിദ്യാ ദാതാക്കളായ എറിക്‌സനുമായി ചേർന്ന് ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെ അബുദാബിയിലെ ആസ്ഥാനത്താണ് പരീക്ഷണം നടന്നത്. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് 5 ജി നെറ്റ്‌വര്‍ക്കിന്റെ ലഭ്യത വിജയകരമായി പരീക്ഷിക്കുന്നത്.
നിലവിലെ 4ജി നെറ്റ്‌വര്‍ക്കിനേക്കാള്‍ 20 ഇരട്ടിവേഗതയുള്ള പ്രകടനമാണ് 5ജി രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. 15 ജിഗാഹെട്‌സ് ബാന്‍ഡില്‍ 800 മെഗാ ഹെട്‌സ് സ്‌പെക്ട്രം ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. വരും കാലത്തെ മൊബൈല്‍ സേവനം എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പരീക്ഷണമെന്ന് ഇത്തിസലാത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്ക് സീനിയര്‍ വൈസ് പ്രസിഡന്റ് സഈദ് അല്‍ സറൂനി വ്യക്തമാക്കി.
Post Your Comments