ലക്‌നൗ: പാവങ്ങള്‍ക്ക് ഒരു നേരത്തെ അന്നവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഞ്ചുരൂപയ്ക്ക് പാവങ്ങള്‍ക്ക് ഭക്ഷണവുമായിട്ടാണ് യോഗിയുടെ വരവ്. ഭോജനാലയങ്ങളാണ് തുടങ്ങാന്‍ പോകുന്നത്. അന്നപൂര്‍ണ ഭോജനാലയം എന്നാണ് ഈ കടകളുടെ പേര്.
അഞ്ച് രൂപയ്ക്ക് അത്താഴവും ഉച്ചഭക്ഷണവും കഴിക്കാം. പ്രഭാത ഭക്ഷണമാണെങ്കില്‍ മൂന്നു രൂപ നല്‍കിയാല്‍ മതി. മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഉത്തപ്രദേശില്‍ ആരും ഭക്ഷണം കിട്ടാതെ കഴിയരുതെന്നാണ് യോഗിയുടെ നിര്‍ദേശം.
അന്നപൂര്‍ണ ഭോജനാലയത്തില്‍ ഓരോരുത്തര്‍ക്കും ആവശ്യത്തിനുള്ള അളവ് ഭക്ഷണവും ലഭിക്കും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഔദ്യോഗികമായി അന്നപൂര്‍ണ ഭോജനാലയങ്ങള്‍ പ്രവര്‍ത്തനം തുടങ്ങും. സബ്‌സിഡി നിരക്കില്‍ ഭക്ഷണം കിട്ടുന്ന 200 കടകളാണ് തുടങ്ങുന്നത്.
Post Your Comments