KeralaLatest NewsNews

റേഷന്‍ വിതരണ സാധനങ്ങള്‍ ഇനി വാതില്‍പടിയിലെത്തും

തിരുവനന്തപുരം :  സംസ്ഥാനത്ത് ഭക്ഷ്യഭദ്രത നിയമപ്രകാരമുള്ള റേഷന്‍ വാതില്‍പടി വിതരണ പദ്ധതി ഉടന്‍ തന്നെ നടപ്പിലാകും. ജില്ലയുടെ റേഷന്‍ സാധനങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് റേഷന്‍ കടകളിലെത്തിച്ചു നല്‍കുന്ന പദ്ധതിയാണ് വാതില്‍പ്പടി വിതരണം.
സംസ്ഥാനത്ത് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഈ മാസം മുതല്‍ പദ്ധതി ആരംഭിക്കുന്നത്. ഇതിനായി താലൂക്ക് അടിസ്ഥാനത്തില്‍ ഗോഡൗണുകളില്‍ ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു.

 
ഓരോ റേഷന്‍ കടയ്ക്കും ഒരു മാസത്തേക്ക് ആവശ്യമുള്ള ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കാനാണ് തീരുമാനമെങ്കിലും ആദ്യഘട്ടത്തില്‍ രണ്ടാഴ്ചത്തേക്കുള്ള സാധനങ്ങളാകും നല്‍കുക. മിക്ക റേഷന്‍ കടകള്‍ക്കും കൂടുതല്‍ സാധനം സ്റ്റോക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമില്ല. നേരത്തേ സിവില്‍ സപ്ലൈസിന്റെ താലൂക്ക് ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശപ്രകാരം റേഷന്‍കടക്കാര്‍ ഓരോ ആഴ്ചയിലേക്കും ആവശ്യമായ സാധനങ്ങള്‍ മൊത്തക്കച്ചവടക്കാരുടെ ഗോഡൗണുകളില്‍ നിന്നും എടുക്കുകയായിരുന്നു രീതി. എന്നാല്‍ വാതില്‍പ്പടി വിതരണം ആരംഭിക്കാന്‍ രണ്ടു ദിവസം താമസിച്ചാലും പ്രശ്നമുണ്ടാകില്ല.

 

നേരത്തെ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനുള്ള വാഹന ചെലവ് റേഷന്‍ കടക്കാര്‍ വഹിക്കണമായിരുന്നു. ഇനി സാധനങ്ങള്‍ കടയിലെത്തിച്ച് അട്ടിയിട്ടുകൊടുക്കുന്ന ജോലി വരെ വകുപ്പ് ചെയ്യും. ഇടനിലക്കാരെ ഒഴിവാക്കുന്നതോടെ ഗുണനിലവാരമുള്ള റേഷന്‍ സാധനങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്.

shortlink

Post Your Comments


Back to top button