പട്ന: മാവോയിസ്റ്റുകള്‍ ജവാന്‍മാര്‍ക്ക് പകരം രാഷ്ട്രീയ നേതാക്കളെയാണ് കൊല്ലേണ്ടതെന്ന് ജന്‍ അധികാര്‍ പാര്‍ട്ടി എം.പിയും രാഷ്ട്രീയ ജനതാ ദളിെന്‍റ പുറത്താക്കപ്പെട്ട നേതാവുമായ പപ്പു യാദവ്. കഴിഞ്ഞ ദിവസം ഹാജിപൂര്‍ ടൗണില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.
രാജ്യത്തെ കൊള്ളയടിക്കുകയാണ് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. അഴിമതിയും ഭീകരവാദവും മാവോയിസ്റ്റ്
പ്രശ്നവും നോട്ട് നിരോധനത്തിന് ശേഷം ഇല്ലാതാവുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് ശേഷവും എന്തുകൊണ്ടാണ് മാവോയിസ്റ്റ് ആക്രമണങ്ങള്‍ തുടരുന്നതെന്നും പപ്പു യാദവ് ചോദിച്ചു.
ഏപ്രില്‍ 24ന് ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 24 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്ത് 2012 മുതല്‍ നടന്നിട്ടുള്ള മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ഏകദേശം 283 സുരക്ഷാ സൈനികരാണ് മരിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ 2015മെയിലാണ് ആര്‍.ജെ.ഡിയില്‍ നിന്ന് പപ്പുയാദവിനെ ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്.
Post Your Comments