Latest NewsIndiaNews

പാക്കിസ്ഥാന്‍ നമ്മുടെ ഒരു സൈനികന്റെ തലവെട്ടിയാല്‍ നമ്മള്‍ നൂറുപേരുടെ വെട്ടണം: രാംദേവ്

മുംബൈ: പാക് അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ ക്രൂരമായി വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത പാക് സൈനികരുടെ നടപടിക്കെതിരേ ശക്തമായി പ്രതികരിച്ച് യോഗഗുരു ബാബ രാംദേവ്. നമ്മുടെ ഒരു സൈനികന്റെ തലക്ക് പകരം നൂറു പാക്കിസ്ഥാന്‍കാരെന്ന കണക്കില്‍ തലവെട്ടണമെന്നായിരുന്നു രാംദേവിന്റെ പ്രസ്താവന.

പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ബന്ധുക്കളുടെ വിലാപം തന്നെ വല്ലാതെ സ്പര്‍ശിച്ചെന്ന് രാംദേവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജ്യസ്‌നേഹത്തെ അേേദ്ദഹം പുകഴ്ത്തുകയും ചെയ്തു. രാജ്യസ്‌നേഹം മോദിയുടെ രക്തത്തിലുള്ളതാണ്. തന്റെ കടമകളില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ഒന്നിനും സാധിക്കുകയില്ലെന്നും രാംദേവ് പറഞ്ഞു.

ഇന്ത്യയില്‍ വന്‍തോതില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്നതിനെയും രാംദേവ് വിമര്‍ശിച്ചു. ചൈനീസ് ഉല്‍പന്നങ്ങള്‍ നാം ബഹിഷ്‌കരിക്കണം. ഗാന്ധിജിയും ചന്ദ്രശേഖര്‍ ആസാദും അടക്കമുള്ള നേതാക്കള്‍ വിദേശ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തവരാണ്. ഇന്ത്യക്കാര്‍  വിദേശ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തയാറാകണം. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സമയം മുതല്‍ എല്ലാകാലത്തും വിദേശകമ്പനികള്‍ ഇന്ത്യയെ കൊള്ളയടിച്ചവരാണെന്ന് ബാബ രാംദേവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button