Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

കൊടും വളവുകളിലെ അപകടങ്ങള്‍ ഒഴിവാക്കി രാജ്യത്തെ റോഡുകള്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങുന്നു

കൊടും വളവുകളിലെ അപകടങ്ങള്‍ ഒഴിവാക്കി രാജ്യത്തെ റോഡുകള്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങുന്നു. വഴിയരികില്‍ ‘സ്മാര്‍ട് പോള്‍’ എന്ന പേരില്‍ പ്രത്യേകം രൂപകല്‍പന ചെയ്ത സംവിധാനങ്ങള്‍ സ്ഥാപിച്ചാണ് റോഡുകള്‍ സ്മാര്‍ട്ടാക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ സഹകരണത്തോടെ സോജിലാ പാസ്, ലേ മണാലി ഹൈവെ, മൂന്നാറിലേക്കുള്ള പാത, റോത്തങ് പാസ് തുടങ്ങിയ അപകടകരമായ പാതകളിലെല്ലാം സം ഉപകരണം സ്ഥാപിക്കാനാണ് നീക്കം. അപകടകരമായ വേഗത്തിലാണ് വാഹനങ്ങള്‍ വരുന്നതെങ്കില്‍ ഉടന്‍ സ്മാര്‍ട് പോളുകള്‍ ശബ്ദം പുറപ്പെടുവിച്ച് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കും. അപകടങ്ങള്‍ ഒഴിവാക്കുകവഴി നിരവധി ജീവന്‍ സംരക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എച്ച്.പി. പദ്ധതി വിജയമെന്ന് തെളിഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ റോഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം.

എച്ച്.പി ലൂബ്രിക്കന്റ്‌സും ലിയോ ബര്‍ണറ്റ് ഇന്ത്യയുമാണ് രാജ്യത്തെ റോഡുകള്‍ അപകടരഹിതമാക്കാനുള്ള നീക്കത്തിന് പിന്നില്‍. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ റോഡ് സുരക്ഷാ ക്യാംപയിനിന്റെ ഭാഗമായാണ് ഇത്തരം സ്മാര്‍ട്ട് ലൈഫ് പോളുകള്‍ കൊടും വളവുകളില്‍ സ്ഥാപിക്കുന്നത്. ലിയോ ബര്‍ണറ്റ് ഇന്ത്യയാണ് ഇവ രൂപകല്‍പ്പന ചെയ്തത്. കൊടും വളവുകള്‍ക്ക് തൊട്ടു മുമ്പാവും ഇവ സ്ഥാപിക്കുക. ഓരോ വാഹനത്തിന്റെയും സാന്നിധ്യം തിരിച്ചറിയുന്ന സ്മാര്‍ട്ട് പോളുകള്‍ വളവിന്റെ എതിര്‍വശത്തുള്ള സംവിധാനവുമായി ആശയവിനിമയം നടത്തുകയും എതിര്‍ദിശയില്‍ വരുന്ന വാഹനത്തിന്റെ വേഗം കണ്ടെത്തുകയും ചെയ്യും.
കൊടും വളവുകളില്‍ എതിര്‍ദിശയില്‍ അതിവേഗം വരുന്ന വാഹനങ്ങള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തി അപകടം ഒഴിവാക്കാനുള്ള സംവിധാനമാണ് സ്മാര്‍ട്ട് പോളുകള്‍. വാഹനങ്ങളിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മ തിരിച്ചറിഞ്ഞാണ് പുതിയ സംവിധാനം രൂപകല്‍പന ചെയ്തിട്ടുള്ളത്. അപകടം സംഭവിച്ചാല്‍ യാത്രക്കാരനും ഡ്രൈവര്‍ക്കും ഏല്‍ക്കുന്ന ആഘാതം ലഘൂകരിക്കാനുള്ള സംവിധാനങ്ങളാണ് വാഹനങ്ങളില്‍ സാധാരണ കാണപ്പെടുന്നത്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വാഹനങ്ങളില്‍ പൊതുവെ കുറവാണ്. ഈ സാഹചര്യത്തിലാണ് അപകടം ഒഴിവാക്കുന്നതിനുള്ള ലോകത്തെ ഇത്തരത്തിലുള്ള ആദ്യ സംവിധാനമെന്ന അവകാശവാദവുമായി ദേശീയപാത ഒന്നില്‍ സ്മാര്‍ട് പോളുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ലോകത്തെ ഏറ്റവും അപകടരമായ പാതകളിലൊന്നായി ജമ്മു- ശ്രീനഗര്‍ ഹൈവെയെ നാഷണല്‍ ജ്യോഗ്രഫിക് മാസിക തിരഞ്ഞെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button