![arrested](/wp-content/uploads/2017/05/arrested.jpg)
മുംബൈ : വിദ്യാര്‍ത്ഥിനിയുടെ നഗ്ന വീഡിയോ അശ്ശീല ഇന്റര്‍നെറ്റ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ 26 കാരനെയാണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 21 നാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥിനിയാണെന്നും ഹോസ്റ്റലില്‍ താമസിക്കുകയാണെന്നും പരസ്യം ചെയ്ത ശേഷം രണ്ട് നഗ്ന വീഡിയോ പ്രദര്‍ശിപ്പിച്ചെന്നാണ് കേസ്.
ആദ്യം ഒരു വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഇതിന്റെ രണ്ടാം ഭാഗമാണെന്നും പറഞ്ഞ് മറ്റൊരു വീഡിയോയും ഇയാള്‍ പോസ്റ്റ് ചെയ്തു. സംഭവം ശ്രദ്ധയില്‍ പെട്ട കോളജ് അധികൃതര്‍ ഉടന്‍ തന്നെ സൈബര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെടുകയും ചൊവ്വാഴ്ച യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതേസമയം ഇയാള്‍ കോളജ് വിദ്യാര്‍ത്ഥിയല്ലെന്നും പെണ്‍കുട്ടിയുമായുള്ള പ്രതികാരമാണ് കൃത്യത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.
Post Your Comments