
ഡൽഹി: പാകിസ്ഥാന് കൃത്യ സമയത്തും സ്ഥലത്തും വെച്ച് മറുപടി നല്‍കുമെന്ന് സൈന്യം. എന്നാൽ എന്ത് ചെയ്യുമെന്ന് പറയുന്നില്ല, കാട്ടി തരാമെന്നും വൈസ് ചീഫ് അഡ്മിറല്‍ ശരത് ചന്ദ് വ്യക്തമാക്കി. ഞങ്ങള്‍ എന്ത് ചെയ്യുമെന്ന് പറയുന്നില്ലയെന്നും, സംസാരിക്കുന്നതിന് പകരം അനുയോജ്യമായ സമയം കണ്ടെത്തി തങ്ങള്‍ തിരിച്ചടിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന് സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരിക്കുകയാണ്. ഏതുതരത്തിലുള്ള മറുപടി വേണമെന്ന കാര്യത്തില്‍ ഇന്ത്യന്‍ സേനയ്ക്ക് തീരുമാനമെടുക്കാം.
അതേസമയം, സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് അഭിപ്രായപ്പെട്ടു. സൈന്യത്തിന്റെ മനുഷ്യത്വരഹിതമായ നടപടിയെ പാകിസ്ഥാന് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ശരത് ചന്ദ് പറഞ്ഞു. പാക് സൈന്യമല്ലെങ്കില്‍ മറ്റാരാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
തിങ്കളാഴ്ച രാവിലെയാണ് നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന്റെ ക്രൂരമായ നടപടി ഉണ്ടായത്. നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ ഭാഗത്തേക്ക് 250 മീറ്ററിലേറെ കടന്നുകയറിയാണ് പാക് സൈന്യം രണ്ട് ജവാന്മാരെ കൊലപ്പെടുത്തിയത്. പരംജീത് സിങിനെ കൂടാതെ ബിഎസ്എഫ് 200ാം ബറ്റാലിയന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറാണ് കൊല്ലപ്പെട്ടത്. പൂഞ്ചിലെ കൃഷ്ണ ഗാട്ടി മേഖലയിലായിരുന്നു സംഭവം. കരാര്‍ ലംഘിച്ചായിരുന്നു പാക് സൈന്യം ഇവിടെ വെടിവെപ്പ് നടത്തിയത്.
Post Your Comments