കമിതാക്കളെക്കാള്‍ സന്തോഷവാന്മാരാണ് ഒറ്റയ്ക്ക് നടക്കുന്നവരെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതിന്റെ കാരണങ്ങൾ നോക്കാം. ഒറ്റയ്ക്ക് നടക്കുന്നവർക്ക് പഠിക്കാനും വായിക്കാനും മറ്റും ധാരാളം സമയം ലഭിക്കും. കൂടാതെ സ്വന്തം കാര്യങ്ങള്‍ വളരെ ഉത്തരവാദിത്വത്തോടെ ചെയ്യാനും ഇത്തരക്കാര്‍ക്ക് സാധിക്കും. എന്ത് പ്രശ്നങ്ങള്‍ വന്നാലും ധൈര്യമായി നേരിടാന്‍ ഇവർക്ക് കഴിയും. കമിതാക്കളെക്കാള്‍ സമൂഹത്തിലുള്ളവരുമായി കൂടുതല്‍ ഇടപഴകാനും കൂടുതല്‍ ആള്‍ക്കാരെ പരിചയപ്പെടാനും സാധിക്കുന്നത് ഒറ്റയ്ക്ക് നടക്കുന്നവര്‍ക്കാണ്.
കമിതാക്കളെക്കാള്‍ ഒറ്റയ്ക്ക് ജീവിക്കുന്നവർക്ക് സത്യസന്ധമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടാതെ കൈയിൽ പണം ഉണ്ടാകുകയും നിങ്ങളുടെ വിനോദങ്ങളും ആഗ്രഹങ്ങളും സാധിക്കാൻ നിയന്ത്രണം ഇല്ലാത്തതിലൂടെ മനസിനും സന്തോഷം ലഭിക്കും.
Post Your Comments