ലക്‌നൗ: ഇന്ത്യയുടെ സംസ്‌കാരം കാത്ത് സൂക്ഷിക്കാന്‍ ഹിന്ദുക്കള്‍ എട്ട് മക്കള്‍ക്ക് വരെ ജന്മം നല്‍കണമെന്ന് സ്വാമി പ്രബോധനാനന്ദ ഗിരി. ഉത്തർപ്രദേശിൽ നടന്ന ഒരു പരിപാടിയിലാണ് സനാതന്‍ ധര്‍മ്മ മഹാസംഘിന്റെ ദേശീയ പ്രസിഡന്റായ സ്വാമി പ്രബോധനാനന്ദ ഗിരി ഇക്കാര്യം പറഞ്ഞത്. കുട്ടികളെ തങ്ങളുടെ ആശ്രമത്തില്‍ ഏല്‍പ്പിക്കാന്‍ തയ്യാറാകണം. അവർ തങ്ങളുടെ സംരക്ഷണത്തിൽ വളരുമെന്നും
മുസ്‌ലീങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ കാര്യത്തില്‍ ഹിന്ദുക്കള്‍ക്ക് വലിയ ശ്രദ്ധയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും പ്രബോധാനന്ദ പറയുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദുക്കള്‍ക്ക് അഭിമാനമാണെന്നും വരും കാലങ്ങളില്‍ ഹിന്ദുക്കള്‍ തന്നെ പ്രധാനമന്ത്രിയാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രബോധാനന്ദയുടെ പ്രസംഗം ഇതിനോടകം തന്നെ വിവാദമായിക്കഴിഞ്ഞു.
Post Your Comments