ബെയ്ജിംഗ്: ചൈനയില്‍ റെയില്‍വേ ടണലിൽ ബോംബ് സ്ഫോടനം. ടണൽ നിര്‍മ്മാണത്തിനിടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 12 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ചൈനയിലെ ഗുസിഹോ പ്രവിശ്യയിലാണ് സംഭവം നടന്നത്.
ടണലിനുള്ളിലുണ്ടായ 12 പേരാണ് കൊല്ലപ്പെട്ടത്. ഇവരെ 10 മണിക്കൂറിനുശേഷമാണ് ടണലിനു പുറത്തെത്തിച്ചത്. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Post Your Comments