Latest NewsGulf

ബലാത്സംഗക്കേസ് പ്രതി ദുബായ് ജയിലില്‍ മരിച്ചു

ദുബായ് : ബലാത്സംഗക്കേസ് പ്രതി ദുബായ് ജയിലില്‍ മരിച്ചു. ശ്രീലങ്കന്‍ യുവതിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം കേസിലെ പ്രതിയായ പാകിസ്ഥാന്‍ സ്വദേശിയാണ് ദുബായ് ജയിലില്‍ മരിച്ചത്. രോത്രി ഏഴ് മണിയോടെ അല്‍ ഖ്യുയോസ് മേഖലയില്‍ ജോലി കഴിഞ്ഞ് വരികയായിരുന്ന യുവതിയെ പാകിസ്ഥാന്‍ സ്വദേശികളായ യുവാക്കള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം നടന്നത്.

ടാക്‌സിക്ക് വേണ്ടി കാത്തു നിന്നിരുന്ന യുവതിയെ കാറിലെത്തിയ യുവാക്കള്‍ വലിച്ചു കയറ്റി വിജനമായ സ്ഥലത്ത് കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഈ വിവരം ആരോടെങ്കിലും പറയുകയാണെങ്കില്‍ യുവതിയെ കൊന്നു കളയുമെന്നും യുവാക്കള്‍ ഭീഷണിപ്പെടുത്തി. യുവതി എല്ലാ തരത്തിലും പ്രതിരോധിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രക്ഷപ്പെട്ട യുവതി ഒരു ബന്ധുവിനെ വിവരം അറിയിക്കുകയും ബന്ധു വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. യുവാക്കളിലൊരാള്‍ യുവതിയെ വിളിച്ച് വധഭീഷണി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് 31 കാരായ ഇയാളുടെ ഫോണ്‍ ട്രാക്ക് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് യുവാക്കളെ പിടികൂടിയത്.

shortlink

Post Your Comments


Back to top button