റിയാദ്• കിര്‍ഗിസ്ഥാനിലെ സൈനിക മേധാവിയെന്ന് അവകാശപ്പെടുന്ന കോഴിക്കോട്ടുകാരന്‍ ശൈഖ് മുഹമ്മദ് റഫീഖ് തട്ടിപ്പുകാരനെന്ന് റിപ്പോര്‍ട്ട്. ഇയാളുടെ പൗരത്വം കിര്‍ഗിസ്ഥാന്‍ റദ്ദാക്കി. ഇയാളുടെ പാസ്പോര്‍ട്ടും റദ്ദാക്കിയതായി സൗദിയിലെ കിര്‍ഗിസ്ഥാന്‍ സ്ഥാനപതി അബ്ദു ലത്തീഫ് ജുമാബേവ് ഒരു മലയാളം ചാനലിനോട് വെളിപ്പെടുത്തി.
സര്‍ക്കാരുമായോ സൈന്യവുമായോ ബന്ധമില്ല. ഇയാളുടെ പൗരത്വം റദ്ദാക്കിക്കൊണ്ട് കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. ഏപ്രില്‍ 15 മുതലാണ് ഇയാളുടെ പൗരത്വം റദ്ദാക്കിയത്.
കിർഗിസ്ഥാൻ സർക്കാറിലും സൈന്യത്തിലും വലിയ സ്വാധീനമുള്ളയാൾ എന്ന് അവകാശപ്പെട്ടാണ് കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റഫീഖ് പ്രവര്‍ത്തിച്ചിരുന്നത്. ഇതേത്തുടര്‍ന്നാണ് ശൈഖ് റഫീഖിന്‍റെ പൌരത്വം റദ്ദാക്കിയത്. കിർഗിസ്ഥാന്‍റെ പാസ്പോർട്ട് ഉണ്ടായിരുന്നു എന്നതല്ലാതെ സൈന്യവുമായോ സർക്കാറുമായോ ഇയാൾക്ക് യാതൊരു ബന്ധവുമില്ലെന്ന് അംബാസഡർ പറഞ്ഞു.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ സൗദിയില്‍ നിന്നും ഇന്ത്യയിൽ നിന്നും പരാതി ഉയര്‍ന്നിരുന്നു. പരാതി ശരിയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കിര്‍ഗിസ്ഥാന്‍ സര്‍ക്കാറിന്‍റെ നടപടി.
2017 ജനുവരിയിലാണ് കിർഗിസ്ഥാൻ സൈനിക മേധാവിയായി മലയാളി ചുമതലയേറ്റെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments