തിരുവനന്തപുരം: ഹൈക്കൊടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജമാഅത്ത ഇസ്ലാമിയുടെ പുസ്തകങ്ങളിൽ ദേശവിരുദ്ധ പരാമർശമുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകി. മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ 14 പുസ്തകങ്ങള്‍ പരിശോധിക്കാന്‍ ആണ് സമിതിക്ക് രൂപം നൽകിയത്. ഇന്റലിജന്‍സ് മേധാവി ബി.എസ് മുഹമ്മദ് യാസീന്‍, പി.ആര്‍.ഡി ഡയറക്ടര്‍ ഡോ. കെ. അമ്പാടി എം.പി സെബാസ്റ്റ്യന്‍പോള്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
എന്നാൽ സെബാസ്റ്റ്യൻ പോളിനെ ഇതിൽ ഉൾപ്പെടുത്തിയതിന് വ്യാപക പ്രതിഷേധം ആണ് ഉള്ളത്. ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ ‘മാധ്യമത്തിലെ’ സ്ഥിരം എഴുത്തുകാരനാണ് ഡോ.സെബാസ്റ്റ്യൻ പോൾ.മാത്രമല്ല ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്ണിൽ സ്ഥിരമായി പാനലിസ്റ്റുമാണ് അദ്ദേഹം. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ദേശവിരുദ്ധത പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ പുസ്തകങ്ങള്‍ നിരോധിക്കണമെന്ന പൊതുതാല്‍പര്യഹര്‍ജി പരിഗണിച്ച ഹൈക്കോടതിയാണ് അവ പരിശോധിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.
വർഗീയ രാഷ്ട്രീയം: മിത്തും യാഥാർത്ഥ്യവും, ബുദ്ധൻ യേശു മുഹമ്മദ്, ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം, പ്രകാശം പരത്തുന്ന പ്രസ്ഥാനം, മതേതരത്വം ജനാധിപത്യം വിശകലനം, ജയില്‍ അനുഭവങ്ങള്‍, സത്യസാക്ഷ്യം, യേശുവിന്‍റെ പാത മുഹമ്മദിന്‍റെയും, ജമാഅത്തെ ഇസ്ലാമി ലഘുപരിചയം, ഇന്ത്യയിലെ രാഷ്ട്രീയ സിദ്ധാന്തങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും തുടങ്ങിയ പുസ്തകങ്ങളിലാണ് ദേശ വിരുദ്ധതയുണ്ടെന്ന ആക്ഷേപം.ജമാഅത്തെ ഇസ്ലാമിയുടെ പുസ്തകങ്ങളില്‍ ദേശവിരുദ്ധ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി ഇന്‍റലിജന്‍സ് മേധാവിയായിരിക്കെ 2013ല്‍ ടി.പി സെന്‍കുമാര്‍ ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Post Your Comments