തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർമാർക്ക് അഴിമതിക്കേസിൽ കഠിന തടവ് ശിക്ഷ വിധിച്ചു.അഞ്ചു വർഷം വീതമാണ് രണ്ടു ഡോക്ടർമാർക്ക് കഠിന തടവ് വിധിച്ചത്.കൂടാതെ 52 ലക്ഷം രൂപ വീതം പിഴയും വിധിച്ചു.ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർ ഡോ.വി കെ രാജനും ഡോ.ശൈലജയ്ക്കുമാണ് കോടതി ശിക്ഷ വിധിച്ചത്.ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയതിൽ ആയിരുന്നു അഴിമതി നടത്തിയത്. തിരുവനന്തപുരം മുൻ ഡി എം ഓ ആയിരുന്നു ശൈലജ.
Post Your Comments