
ലണ്ടന്‍: ഭക്ഷണത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുവെന്ന സമീപവാസിയുടെ പരാതിയില്‍ ഇന്ത്യന്‍ റസ്റ്റോറന്റിന് യു.കെയില്‍ പിഴ. മസാലകള്‍ ചേര്‍ന്ന വായു വസ്ത്രങ്ങളിലെല്ലാം പറ്റിപ്പിടിക്കുന്നതിനാല്‍ ഇടക്കിടെ വസ്ത്രങ്ങള്‍ കഴുകേണ്ട അവസ്ഥ ഉണ്ടാകുന്നുവെന്നും ചില അയല്‍വാസികള്‍ പരാതി നല്‍കിയിരുന്നു.
ലണ്ടനിലെ ഖുശി ഇന്ത്യന്‍ ബുഫേ റസ്റ്റോറന്റ് ഉടമകളായ ഷബാനക്കും മുഹമ്മദ് ഖുശിക്കുമാണ് പിഴ ശിക്ഷ ലഭിച്ചത്. പഞ്ചാബിന്റെ തനത് വിഭവങ്ങളാണ് ഇവിടെ വില്‍ക്കുന്നത്. ഇവിടെനിന്നുള്ള ബിരിയാണിയുടേയും ബാജിയുടേയും ഗന്ധം സഹിക്കാനാവാതെയാണ് സമീപവാസികള്‍ പരാതി നല്‍കിയത്.
റസ്റ്റോറന്റിന് ഉചിതമായ ഫില്‍ട്ടറേഷന്‍ സംവിധാനമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ഉടമസ്ഥര്‍ 258 പൗണ്ട് പിഴയടക്കണമെന്നും വിധിച്ചു.
Post Your Comments