Uncategorized

ദുബായ് നഗരം ഇനി അക്ഷരങ്ങളുടെ പേരില്‍ അറിയപ്പെടും

ദുബായ് : ‘ദുബായ് ഫോണ്ട്’ എന്ന പേരില്‍ പ്രത്യേകം രൂപകല്പനചെയ്ത അക്ഷരമാതൃക നിലവില്‍വന്നു. ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദാണ് ഫോണ്ട് അക്ഷരലോകത്തിനായി സമര്‍പ്പിച്ചത്. എമിറേറ്റിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഔദ്യോഗികാവശ്യങ്ങള്‍ക്ക് ദുബായ് ഫോണ്ട് ഉപയോഗിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു. 23 ഭാഷകള്‍ക്കായുള്ള അക്ഷരമാതൃകകള്‍ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ടെന്നതും സവിശേഷതയാണ്.
 
മൈക്രോസോഫ്റ്റ് 365 മുഖേന ലോകമെങ്ങുമുള്ള 10 കോടിയോളം ആളുകള്‍ക്ക് ഈ ഫോണ്ട് ലഭ്യമാകും. മൈക്രോസോഫ്റ്റാണ് ഫോണ്ടിന്റെ രൂപകല്പന തയ്യാറാക്കിയത്. ഇതാദ്യമായാണ് മൈക്രോസോഫ്റ്റ് ഒരു നഗരത്തിന്റെ പേരില്‍ ഒരു അക്ഷരമാതൃക രൂപകല്പന ചെയ്യുന്നത്. പരസ്യങ്ങളിലും മറ്റും വലിയ അക്ഷരത്തില്‍ ഏറ്റവും ആകര്‍ഷകമായ രീതിയില്‍ ദുബായ് ഫോണ്ട് ഉപയോഗപ്പെടുത്താനാകുമെന്ന് പ്രൊജക്ട് ഡയറക്ടര്‍ എന്‍ജിനീയര്‍ അഹമ്മദ് അല്‍ മഹ്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button