ചൈനീസ് വാസ്തു വിദ്യയിൽ നിറങ്ങൾക്ക് വ്യക്തിയുടെ ശരീരവും മനസ്സുമായി വളരെ വളരെ അടുത്ത ബന്ധമുണ്ട്. ശരിയായി നിറങ്ങൾ ഉപയോഗിക്കുന്നതിലൂടെ നെഗറ്റീവ് എനർജിയെ പുറംതള്ളി പോസിറ്റീവ് എനർജി ഉണ്ടാകുകയും ആ നിറങ്ങൾ മനസ്സിനെ സ്വാധീനിക്കുകയും ചെയ്യുന്നതായി കാണുന്നു. ജീവൻ നിലനിർത്താനുള്ള ഒരു സുപ്രധാന ഘടകമായും നിറത്തെ പരിഗണിക്കണം. ജീവിത വിജയത്തിന്റെ ഗുണകരമായ അവസ്ഥയ്ക്ക് നിറങ്ങൾ വലിയ പങ്ക് ഉണ്ട്.
ഭവനത്തിന്റെ അല്ലെങ്കിൽ കച്ചവട സ്ഥാപനത്തിന്റെ വടക്കുദിക്ക് തൊഴിലിനെ പ്രതിനിധിദാനം ചെയ്യുന്നു. ഈ പ്രദേശം തൊഴിലിൽ പുതിയ അവസരവും അനുഗ്രഹവും ശത്രുദോഷങ്ങളിൽനിന്ന് മോചനവും ബിസിനസിൽ വളർച്ചയും നൽകി അനുഗ്രഹിക്കുന്നു. ഇവിടെ കറുപ്പോ നീലയോ ആണ് നല്ലത്. വീടിന്റെ കാർപ്പറ്റിനും കുഷനും ഉപയോഗിക്കുന്നതും നല്ലതാണ്. ഏതൊരു ശുഭകാര്യവും വടക്കോട്ട് ദര്‍ശനമായി ആരംഭിക്കണം. നീലനിറമുള്ള ബൾബ് ഉപയോഗിക്കുന്നത് നല്ലതായി കാണുന്നു. ഇവ നടപ്പില്‍ വരുത്തിയാൽ വ്യക്തിക്ക് എന്ത് ജോലി ചെയ്യാനും മടിയുണ്ടാവുകയില്ല. ധാരാളം നല്ല അവസരങ്ങൾ ലഭിക്കാനും ജീവിതത്തിന് ഉണർവും ഉന്മേഷവും ലഭിക്കുന്നു. മുടങ്ങിയ പദ്ധതികൾ പൂർത്തിയായി ജീവിതത്തിൽ വെളിച്ചം വീശുകയും സാമ്പത്തികനേട്ടം ഉണ്ടാകുകയും ചെയ്യും.
തെക്ക് ദര്‍ശനമായി ചൈനീസ് ഭവനങ്ങൾ പണിയുന്നു. ഇവിടെ നിറം ചുവപ്പാണ്. പേര്, പ്രശസ്തി, അംഗീകാരം എന്നിവയെയാണ് ഈ ദിക്ക് നൽകുന്നവ. വീടിന്റെയോ ഓഫീസിന്റെയോ തെക്കുഭാഗത്ത് ചുവപ്പ് കളർ ഉപയോഗിച്ചാൽ മുകളിൽ പറഞ്ഞവ ലഭിക്കും. നല്ല പ്രകാശമുള്ള ബൾബ് ശരിയായ രീതിയില്‍ ഇവിടെ ഉപയോഗിക്കുക. ചുവന്ന ബൾബും, ചുവന്ന സാധനങ്ങളും ഇവിടെ വന്നാൽ ആഗ്രഹസാഫല്യമുണ്ടാകും. ഇവിടെ നീലയും കറുപ്പും നിറങ്ങൾ വേണ്ട. ഇവിടെ ശരിയായി സംരക്ഷിച്ചാൽ അത് ഭാഗ്യവും ഐശ്വര്യവും നൽകി അനുഗ്രഹിക്കുന്നതാണ്.
കിഴക്കുദിക്കിന്റെ അനുകൂലവും ശുഭകരവുമായ നിറം പച്ചയാണ്. ആരോഗ്യവുമായി ബന്ധിപ്പിക്കുന്ന ദിക്കാണിത്. വീടിന്റെയോ സ്ഥാപനത്തിന്റെയോ കിഴക്കേമുറിക്ക് ഈ നിറം കൊടുത്താൽ ആരോഗ്യവും മനഃശക്തിയും അത് പ്രദാനം നൽകും. ഉയരം കുറഞ്ഞ ചെടികൾ, ചിത്രങ്ങൾ വലിയ പച്ചമരങ്ങളുടെ പെയിന്റിങ്, മൂത്തു വിളഞ്ഞ പഴങ്ങളുടെ സീനറിയോ, വളഞ്ഞു പുളഞ്ഞൊഴുകുന്ന നദിയുടെ പടങ്ങൾ എന്നിവയോ ഇവിടെ ബന്ധിപ്പിക്കുന്ന നിറമാണ്.
സിൽവർ, ഗോൾഡ്, ഗ്രേ എന്നിവയാണ് പടിഞ്ഞാറ്ന വശത്ത് നല്ലത്. ചെറുതും പൊള്ളയായതുമായ ലോഹങ്ങൾ ഇവിടെ വയ്ക്കണം. കുട്ടികളുമായി ബന്ധിപ്പിക്കുന്ന ഇവിടെ ഊർജ്ജവത്ക്കരിക്കാൻ കാറ്റിന്റെ മുഴക്കമാണ് ഏറ്റവും നല്ലത്. കുട്ടികളുടെ പഠനത്തിന് ഭവനത്തിന്റെ ഈ മുറിയില്‍ നല്ലത് മുകളിൽ പറഞ്ഞ കളർ ഉപയോഗിക്കുക. സിൽവർ ബെൽ ഉപയോഗിക്കുക. ഇങ്ങനെ വിദ്യാഭ്യാസത്തിൽ പുരോഗതിയുണ്ടാകും.
സമ്പത്തും അഭിവൃദ്ധിയുമായി ബന്ധപ്പെടുന്ന ദിശ തെക്കുകിഴക്കാണ് (അഗ്നികോൺ). പച്ചനിറം സമ്പത്തിന്റെയും. പണ സംബന്ധമായ കാര്യങ്ങൾ നല്ലതാണ്. സമൃദ്ധിയും ലഭിക്കും. വടക്കുപടിഞ്ഞാറു ദിശയുടെ സ്വഭാവം യാത്ര, നെറ്റ്വർക്ക്, കമ്മ്യൂണിക്കേഷൻ, സുഹൃദ്സഹായം എന്നിവയുമായി ബന്ധപ്പെട്ടതാണ്. പടിഞ്ഞാറുമായി ബന്ധപ്പെട്ട മൂലകം ലോഹമാണ്. വെള്ളനിറം അനുയോജ്യം. കരുത്ത് പ്രദാനം ചെയ്യുന്നു. താങ്കളുടെ ശേഷിയെ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുന്നു. ഇവിടെ ഊർജ്ജവത്കരിക്കുകവഴി ഉൽപ്പാദനക്ഷമതയുണ്ടാകുന്നു.ഭവനത്തിൽ അവരുടെ അനുയോജ്യനിറം ഉപയോഗിക്കുന്നത് ഭാഗ്യം കൊണ്ടുവരുന്നു. നിറങ്ങൾ ഭാഗ്യമോ, നിർഭാഗ്യമോ നിശ്ചയമായും ഉണ്ടാകുമെന്നതിൽ തർക്കമില്ല.
Post Your Comments