![](/wp-content/uploads/2017/04/Untitled-2-1.png)
ഇന്റര്‍നെറ്റില്‍ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം അനായാസമാക്കാല്‍ പുതിയ സംവിധാനവുമായി ഗൂഗിൾ. ന്യൂറല്‍ മെഷീന്‍ ട്രാന്‍സ്ലേഷനാണ് (Neural Machine Translation NMT) ഗൂഗിള്‍ പുതിയതായി അവതരിപ്പിക്കുന്നത്.
പരിഷ്കരിച്ച ഗൂഗിള്‍ വിവര്‍ത്തനം മലയാളം ഉള്‍പ്പെടെ ഹിന്ദി, ബംഗാളി, മറാത്തി, തമിഴ്, തെലുങ്ക്, ഗുജറാത്തി, പഞ്ചാബി, കന്നഡ എന്നിവയിൽ ലഭ്യമാകും. പഴയ സിസ്റ്റവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേഗതയേറിയതും കൂടുതല്‍ കൃത്യവും മെച്ചപ്പെട്ടതുമായ പരിഭാഷ സാധ്യമാക്കാന്‍ ഇതുവഴി കഴിയും. പരിഷ്കരിച്ച മാറ്റം ഗൂഗിള്‍ ക്രോം ബ്രൗസര്‍ അതിന്റെ ഓട്ടോ ട്രാന്‍സ്ലേറ്റ് സംവിധാനത്തിലും വരുത്തിയിട്ടുണ്ട്.
ഗൂഗിള്‍ കീബോര്‍ഡ് ആപ്ലിക്കേഷന്‍ 22 ഷെഡ്യൂള്‍ ഇന്ത്യന്‍ ഭാഷകളിലും ലഭ്യമാക്കിയിട്ടുമുണ്ട്. 2006ലാണ് ഗൂഗിള്‍ ഒരു ഭാഷയിലെ ഉള്ളടക്കം മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഒരു സ്വതന്ത്ര ബഹുഭാഷാ മെഷീന്‍ വിവര്‍ത്തന സേവനമായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ അവതരിപ്പിക്കുന്നത്. ഒമ്പത് ഇന്ത്യന്‍ ഭാഷ ഉള്‍പ്പെടെ 103 ഭാഷകളില്‍ സേവനം നല്‍കാന്‍ ഇന്ന് ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ പര്യാപ്തമായിരിക്കുന്നു.
Post Your Comments