Latest NewsNewsTechnology

കുട്ടികള്‍ ഫോണില്‍ അശ്ലീല വീഡിയോ കാണുണ്ടോ എന്ന് അറിയാന്‍ ഒരു ആപ്പ്

കുട്ടികള്‍ തങ്ങളുടെ ഫോണുകളില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ക്ക് കണ്ടെത്തുന്നതിനും മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. യുകെയിലെ യിപ്പോ ടെക്‌നോളജീസ് (YIPO Technologies) എന്ന കമ്പനിയാണ് ആപ്ലിക്കേഷന്‍ നിര്‍മിക്കുന്നത്. കുട്ടികളുടെ ഫോണില്‍ നഗ്നചിത്രങ്ങള്‍ സേവ് ചെയ്യപ്പെടുകയോ എടുക്കുകയോ ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്ന ഗാലറി ഗാര്‍ഡിയന്‍ (Gallery Guardian) എന്ന ആപ്ലിക്കേഷനാണ് യിപ്പോ ഒരുക്കുന്നത്.

ആപ്ലിക്കേഷന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും വൈകാതെ പ്ലേ സ്‌റ്റോറില്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. ആപ്ലിക്കേഷന്‍ ലഭ്യമാകുമ്പോള്‍ ഇമെയില്‍ ലഭിക്കുന്നതിനായി ഗാലറി ഗാര്‍ഡിയന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സൗകര്യമുണ്ട്.കുട്ടിയുടെയും മാതാപിതാക്കളുടെയും ഫോണില്‍ ഗാലറി ഗാര്‍ഡിയന്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ഫോണുകള്‍ പെയര്‍ ചെയ്താല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കുട്ടിയുടെ ഫോണില്‍ ‘ചൈല്‍ഡ്’ എന്ന ഓപ്ഷനും മാതാപിതാക്കളുടെ ഫോണില്‍ ‘പാരന്റ്’ ഓപ്ഷനുമാണ് തിരഞ്ഞെടുക്കേണ്ടത്.

കുട്ടികളുടെ ഫോണില്‍ എത്തുന്നതും കുട്ടി എടുക്കുന്നതുമായ ചിത്രങ്ങളെല്ലാം ആപ്ലിക്കേഷന്‍ സ്‌കാന്‍ ചെയ്യും. ഇതില്‍ നഗ്നതയുള്ള ചിത്രങ്ങള്‍ കണ്ടെത്തിയാല്‍ മാതാപിതാക്കളുടെ ഫോണില്‍ ആപ്ലിക്കേഷന്‍ അലേര്‍ട്ട് നല്‍കും. ആളുകളുടെ ചിത്രങ്ങളിലെ തൊലിയുടെ നിറത്തില്‍ നിന്ന് ഫോട്ടോയില്‍ വെളിവായിട്ടുള്ള നഗ്നതയുടെ തോത് കണ്ടെത്തിയാണ് ആപ്ലിക്കേഷന്‍ അശ്ലീല ചിത്രങ്ങള്‍ മനസ്സിലാക്കുന്നതെന്ന് യിപ്പോ സ്ഥാപകനായ ഡാനിയേല്‍ സ്‌കോവ്‌റോവ്‌സ്‌കി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button